കോട്ടയം ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിലെ യു.പി സ്‌കൂൾ അസിസ്റ്റന്റ് (മലയാളം മീഡിയം-കാറ്റഗറി നം. 269/2018 ) തസ്തികയിലേക്ക് 2020 ഫെബ്രുവരി ആറിന് നിലവിൽ വന്ന റാങ്ക് പട്ടികയിൽ ഉൾപ്പെട്ട എല്ലാ ഉദ്യോഗാർഥികൾക്കും നിയമന ശിപാർശ നൽകിയതിനാൽ റാങ്ക് പട്ടിക റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.