സാങ്കേതിക കാരണങ്ങളാൽ ഒക്‌ടോബർ 25 മുതൽ 31 വരെ നോർക്ക റൂട്ട്‌സ് എറണാകുളം ഓഫീസിൽ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷൻ ഉണ്ടായിരിക്കില്ലെന്ന് എറണാകുളം സെന്റർ മാനേജർ അറിയിച്ചു. വിദ്യാഭ്യാസ ഇതര സർട്ടിഫിക്കറ്റുകളുടെ ഹോം അറ്റസ്‌റ്റേഷൻ, എച്ച്.ആർ.ഡി. അറ്റസ്‌റ്റേഷൻ ചെയ്ത സർട്ടിഫിക്കറ്റുകളുടെ എംബസി അറ്റസ്‌റ്റേഷൻ, കുവൈറ്റ് വിസ സ്റ്റാമ്പിങ് എന്നിവ ഉണ്ടായിരിക്കും.