സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതിയുടെ ഭാഗമായി ചോറോട് ഗ്രാമപഞ്ചായത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി പി ചന്ദ്രശേഖരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചോറോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. ഡെയ്സി ഖോരെ ക്യാമ്പിന് നേതൃത്വം നൽകി.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചോറോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ക്യാമ്പിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുധീർ, വി ഇ ഒ വിനീത, പഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങിൽ എന്നിവർ പങ്കെടുത്തു.