കുളത്തൂർ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിനു കീഴിലുള്ള ഫാഷൻ ഡിസൈനിംഗ് സെന്ററുകളായ കാഞ്ഞിരംകുളം, പാറശ്ശാല എന്നിവിടങ്ങളിൽ 2022-23 അധ്യയന വർഷത്തെ ദ്വിവത്സര ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി കോഴ്‌സിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ 5ന് രാവിലെ 9 മുതൽ കുളത്തൂർ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നടക്കും. താത്പര്യമുള്ളവർ അതത് സെന്ററുമായി ബന്ധപ്പെടണം. ഫോൺ: 8289893193, 9539352014 (GIFD പാറശ്ശാല), 7902990982 (GIFD കാഞ്ഞിരംകുളം).
