വയനാട് ജില്ലാ ശുചിത്വ മിഷനില്‍ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജനറല്‍ റിസോഴ്‌സ് പേഴ്‌സണ്‍, ടെക്‌നിക്കല്‍ റിസോഴ്‌സ് പേഴ്‌സണ്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്‌നിക്കല്‍ റിസോഴ്‌സ് പേഴ്‌സണ്‍ യോഗ്യത – ഐ.ടി.ഐ, പോളിടെക്‌നിക് ഡിപ്ലോമ, ബി.സി.എ/എം.സി.എ, ബി.ടെക്/എംടെക് (സിവില്‍, എന്‍വയോണ്‍മെന്റല്‍)/ തത്തുല്യമായ ടെക്‌നിക്കല്‍ യോഗ്യത, മാലിന്യ സംസ്‌കരണ മേഖലയില്‍ നൈപുണ്യം ഉണ്ടായിരിക്കണം. ജനറല്‍, ബ്ലോക്ക്തല റിസോഴ്‌സ് പേഴ്‌സണ്‍ യോഗ്യത-ബിരുദം, മാലിന്യ സംസ്‌കരണ മേഖലയില്‍ നൈപുണ്യം ഉണ്ടായിരിക്കണം. ഐ.ഇ.സി റിസോഴ്‌സ് പേഴ്സണ്‍ യോഗ്യത – ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഫോട്ടോഷോപ്പ്. താല്‍പ്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും സഹിതംwnd.sm@kerala.gov.inഎന്ന ഇ-മെയിലില്‍ നവംബര്‍ 18 വൈകീട്ട് 5 നകം അപേക്ഷിക്കണം. ഫോണ്‍: 04936 203223