ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ മണ്ണുകുഴി പാലത്തിന്റെ നിര്‍മാണം കാര്‍ഷികവികസന കര്‍ഷകക്ഷേമ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ണുകുഴി എസ്.എന്‍.ഡി.പി. ഹാളില്‍ നടന്ന ചടങ്ങില്‍ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ തോമസ് ഡിക്രൂസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ അഞ്ച്, ആറ് വാര്‍ഡുകള്‍ക്കിടയിലെ കരിപ്പച്ചാലിന് കുറുകെ നിര്‍മിക്കുന്ന പുതിയ പാതയുടെ ഭാഗമായാണ് പാലം പണിയുന്നത്. മുന്‍ മന്ത്രി പി. തിലോത്തമന്റെ 2017- 18 കാലയളവിലെ ആസ്തി വികസന ഫണ്ടില്‍ നിന്നും 99.5 ലക്ഷം രൂപ വിനിയോഗിച്ചാണ് പാലവും പാതയും നിര്‍മിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പ്രദേശവാസികള്‍ക്ക് ചേര്‍ത്തല നഗരത്തിലേക്കുള്ള യാത്ര ദൂരം കുറയും