കോട്ടയം: ജില്ലയിലെ സർക്കാർ ഓഫീസുകളിൽനിന്നും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ നിന്നും ഇലക്ട്രോണിക് മാലിന്യം ശേഖരിച്ചു നീക്കം ചെയ്യാനുള്ള ക്ലീൻ കേരള കമ്പനിയുടെ ഇ- വേസ്റ്റ് ശേഖരണത്തിന് തുടക്കമായി. ഈ മാസം 30 വരെ സിവിൽ സ്റ്റേഷനിൽനിന്നും ഡിസംബറിൽ വിവിധ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ നിന്നുമാണ് ശേഖരിക്കുന്നത്. ശേഖരണ വാഹനത്തിന്റെ ഫ്ളാഗ് ഓഫ് ജില്ലാ കളക്ടർ ഡോ. പി. കെ. ജയശ്രീ നിർവഹിച്ചു. എ.ഡി.സി (ജനറൽ) ജി. അനീസ്, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, മലിനീകരണ നിയന്ത്രണബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ ബി. ബിജു, ക്ലീൻ കേരള കമ്പനി അസിസ്റ്റന്റ് മാനേജർ സഞ്ജു വർഗീസ് എന്നിവർ പങ്കെടുത്തു.