കേരളശേരി ഗ്രാമപഞ്ചായത്തും യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച പഞ്ചായത്ത്തല കേരളോത്സവം സമാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനില്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിജയികള്‍ക്കുള്ള ട്രോഫികള്‍ പ്രസിഡന്റ് വിതരണം ചെയ്തു. പഞ്ചായത്തിലെ യുവജനങ്ങള്‍ക്കായി വോളിബോള്‍, ഫുട്‌ബോള്‍, ക്രിക്കറ്റ്, മാരത്തോണ്‍, ഷട്ടില്‍ ബാഡ്മിന്റണ്‍ എന്നീ കായിക ഇനങ്ങളും കലാമത്സരങ്ങളും സംഘടിപ്പിച്ചു. യുവജന പങ്കാളിത്തം കൊണ്ട് കേരളോത്സവം ശ്രദ്ധേയമായെന്ന് അധികൃതര്‍ പറഞ്ഞു. പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫെബിന്‍ റഹ്മാന്‍ അധ്യക്ഷനായി. യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.സി റിയാസുദ്ദീന്‍ മുഖ്യാതിഥിയായി. പഞ്ചായത്തംഗം കെ.എ ബാലസുബ്രമണ്യന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബി. ഷാജിത, എം. രമ, ഒ.കെ രാമചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബി. നന്ദിനി, എ. രജനി, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.