ലഹരിക്കെതിരെ സർക്കാർ പ്രഖ്യാപിച്ച രണ്ടുകോടി ഗോൾ കാമ്പയിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള സംസ്ഥാന യുവജന കമ്മീഷൻ ‘ലഹരിയാവാം കളിയിടങ്ങളോട് ഗോൾ ചലഞ്ച്’ സംഘടിപ്പിച്ചു. കമ്മീഷൻ അംഗങ്ങളായ എസ്.കെ. സജീഷ്, കെ.പി. പ്രമോഷ്, വി. വിനിൽ, പി.എ. സമദ്, കമ്മീഷൻ സെക്രട്ടറി ശ്രീമതി. ഡാർലി ജോസഫ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പ്രകാശ് ജോസഫ്, ഫിനാൻസ് ഓഫീസർ സി. അജിത് കുമാർ, യുവജന കമ്മീഷൻ സംസ്ഥാന, ജില്ലാ കോ-ഓർഡിനേറ്റർമാർ എന്നിവർ ചലഞ്ചിൽ പങ്കെടുത്തു.

‘ലഹരിക്കെതിരെ നാടുയരുന്നു’ എന്ന പേരിൽ ബോധവത്കരണ പ്രവർത്തനങ്ങളും യുവജന കമ്മീഷൻ നടത്തുന്നുണ്ട്. ഇതിനോടനുബന്ധിച്ച് ജാഗ്രതാ സദസ്സ്, ഹ്രസ്വചിത്ര പ്രദർശനം, സെമിനാർ എന്നിവ സർവകലാശാല, കോളേജ് യൂണിയനുകൾ, യുവജന സംഘടനകൾ, സാംസ്‌കാരിക സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കും. വിവരങ്ങൾക്ക്: 0471 2308630.