ആഡംബര കപ്പലിൽ യാത്ര ചെയ്യാൻ അവസരം ലഭിക്കുന്ന സാധാരണക്കാരായ കമിതാക്കൾ സമ്പന്നരായ മറ്റു യാത്രക്കാരുടെ ജീവിതം നിരീക്ഷിക്കുന്നതും തുടർന്നുള്ള സംഭവങ്ങളും പ്രമേയമാക്കിയ സ്വീഡീഷ് ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനം രാജ്യാന്തര മേളയിൽ.
റൂബെൻ ഓസ്‌റ്റലുണ്ടെ സംവിധാനം ചെയ്ത ബ്ലാക്ക് സറ്റയർ ചിത്രം ജനതയുടെ സാമ്പത്തിക അസമത്വമാണ് ചർച്ചചെയ്യുന്നത്.കാനിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ച ചിത്രത്തിൽ ഹാരിസ് ഡിക്കിൻസൺ,ചാൽബി ഡീൻ,ഡോളി ഡി ലിയോൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ചാൽബി ഡീനിന്റെ അവസാന ചിത്രം കൂടിയാണിത്.