ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് ദുരന്ത പ്രതിരോധ മേഖലയില്‍ അവബോധം സൃഷ്ടിക്കു ന്നതിനായി എകദിന പരിശീലനം സംഘടിപ്പിച്ചു. കാരാപ്പുഴ ഇറിഗേഷന്‍ പ്രൊജക്റ്റ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലനം ജില്ലാ കളക്ടര്‍ എ.ഗീത ഉദ്ഘാടനം ചെയ്തു. എ.ഡി.എം എന്‍. ഐ. ഷാജു അദ്ധ്യക്ഷത വഹിച്ചു. ബേസിക് ലൈഫ് സപ്പോര്‍ട്ട്, അഗ്നി സുരക്ഷ, ദുരന്ത സാഹചര്യത്തില്‍ എങ്ങനെ സ്വയം സുരക്ഷിതരാവാം മറ്റുള്ളവരെ സുരക്ഷിതരാക്കാം എന്നീ വിഷയങ്ങളില്‍ പരിശീലനം നല്‍കി. പരിശീലന പരിപാടികള്‍ക്ക് ജില്ലാ അഗ്നി സുരക്ഷ വകുപ്പ്, വിംസ് മെഡിക്കല്‍ കോളേജ് അധികൃതര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സുല്‍ത്താന്‍ ബത്തേരി സെന്റ് റോസലോസ് സ്‌കൂള്‍ ഫോര്‍ സ്പീച്ച് ആന്‍ഡ് ഹിയറിങ്ങ്, മുട്ടില്‍ ഡബ്ല്യൂ.എം.ഒ സ്‌കൂള്‍ ഫോര്‍ ബ്ലൈന്റ് ആന്‍ഡ് ഡെഫ്, എന്നീ സ്പെഷ്യല്‍ സ്‌കൂളുകളിലെ കുട്ടികള്‍ പരിശീലനത്തില്‍ പങ്കെടുത്തു. സെന്റ് റോസലോസ് സ്‌കൂള്‍ അദ്ധ്യാപക പി. ഷൈനി ക്ലാസ് തര്‍ജമ ചെയ്തു. ഫിനാന്‍സ് ഓഫീസര്‍ എ.കെ ദിനേശന്‍, ജില്ലാ അഗ്നി സുരക്ഷ വകുപ്പ്, ജില്ലാ ദുരന്തനിവാരണ അതോറിറ്റി, വിംസ് മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.