വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ മത്സരാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസം പകരാന്‍ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ സ്‌നേഹിത ജന്‍ഡര്‍ ഹെല്പ് ഡസ്‌ക് കണിയാരം സ്‌കൂളില്‍ വേദി ഒന്നിന് സമീപം ആരംഭിച്ചു.സ്‌നേഹിതാ ജന്‍ഡര്‍ ഹെല്പ് ഡെസ്‌കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജുനൈദ് കൈപ്പാണി നിര്‍വഹിച്ചു. സമൂഹത്തില്‍ ഒറ്റപ്പെട്ടവരും നിരാലംബരും പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവരുമായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പിന്തുണയും സഹായവും നല്‍കുന്ന സൗഹൃദ ഇടമാണ് കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹിത ജെന്റര്‍ ഹെല്‍പ്പ് ഡെസ്‌ക്. ചടങ്ങില്‍ മാനന്തവാടി നഗരസഭ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിപിന്‍ വേണു ഗോപാല്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി.കെ ബാല സുബ്രഹ്മണ്യന്‍ , സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ വത്സ മാര്‍ട്ടിന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ആശ പോള്‍, സ്‌നേഹിതാ സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
