ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാ കേരളോത്സവത്തിന് തുടക്കം കുറിച്ചത് വര്‍ണാഭമായ ഘോഷയാത്രയോടെ. കൊടുമണ്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് ഇഎം എസ് സ്റ്റേഡിയത്തില്‍ സമാപിച്ച ഘോഷയാത്ര കൊടുമണ്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
മുത്തുക്കുടകളുടെയും താളവാദ്യ ഘോഷങ്ങളുടെയും അകമ്പടിയില്‍ നടന്ന വര്‍ണാഭമായ ഘോഷയാത്രയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, തദ്ദേശ ഭരണ സ്ഥാപന അംഗങ്ങള്‍, വിവിധ സാംസ്‌കാരിക നേതാക്കള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.