അത്തോളി ഗ്രാമപഞ്ചായത്തിലെ വനിതകൾക്കായി യോഗ പരിശീലനം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ഷീബ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിന്ദു മഠത്തിൽ അധ്യക്ഷത വഹിച്ചു. കൊടശ്ശേരി ആയുർവ്വേദ ആശുപത്രിയിലാണ് പരിശീലനം നടക്കുന്നത്.രണ്ടുവർഷത്തിലേറെയായി അത്തോളി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വനിതകൾക്ക് യോഗ പരിശീലനം നൽകിവരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രൻ പറഞ്ഞു.
ഇതുവരെ നൂറിലേറെ വനിതകൾക്ക് യോഗ പരിശീലനം നൽകി. ഞായറാഴ്ച്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ഒന്നര മണിക്കൂർ സമയമാണ് പരിശീലനം. മൂന്നു മാസത്തേക്ക് നടക്കുന്ന പുതിയ ബാച്ചിന്റെ പരിശീലക ജസ്ന അവിനാഷാണ്. പഞ്ചായത്തിന്റെ ഫണ്ടാണ് പരിശീലനത്തിന് ഉപയോഗിക്കുന്നത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ദീപ്കുമാർ. ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എ.എം സരിത, വികസനസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദുരാജൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനീഷ് നടുവിലയിൽ, പഞ്ചായത്ത് സെക്രട്ടറി ഹരിഹരൻ, വാർഡ് മമ്പർമാരായ എം വേലായുധൻ, ശാന്തി മാവീട്ടിൽ, ഷിജു തയ്യിൽ, പി.എം രമ എന്നിവർ സംസാരിച്ചു.