മുഖ്യമന്ത്രിയുടെ പൊതുജന പരിഹാര സംവിധാനമായ സി.എം.ഒ പോര്‍ട്ടല്‍ സംബന്ധിച്ച് സംഘടിപ്പിച്ച ദ്വിദിന ജില്ലാതല പരിശീലന പരിപാടി സമാപിച്ചു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ സി.എം.ഡി.ആര്‍.എഫ് അപേക്ഷകള്‍ കൈകാര്യം ചെയ്യുന്ന വില്ലേജ് ഓഫീസര്‍ തലം മുതലുള്ള ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേക സെഷനും സി.എം.ഒ പോര്‍ട്ടല്‍ സംബന്ധിച്ച പരിശീലനവും നല്‍കി. ജോയിന്റ് സെക്രട്ടറി റോബര്‍ട്ട് ഫ്രാന്‍സിസ് പരിശീലനത്തിന് നേതൃത്വം നല്‍കി.
പരിശീലനത്തില്‍ ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കാണ് പരിശീലനം നല്‍കിയത്. പരിശീലനത്തിന്റെ ആദ്യ ദിനമായ തിങ്കളാഴ്ച്ച കൊയിലാണ്ടി, വടകര, കോഴിക്കോട്, താമരശ്ശേരി താലൂക്കുകളുടെ പരിധിയില്‍ വരുന്ന സബ് ഓഫീസുകളിലെ ചാര്‍ജ് ഓഫീസര്‍മാരും വില്ലേജ് ഓഫീസര്‍മാരും താലൂക്ക് ഓഫീസുകളില്‍ സി.എം.ഒ/സി.എം.ഡി.ആര്‍.എഫ് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരും വില്ലേജുകളുടെ ചാര്‍ജ് ഓഫീസര്‍മാരും പങ്കെടുത്തു.