നൊച്ചാട് ഗ്രാമപഞ്ചായത്തിലെ 2023 -24 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വയോജന ഗ്രാമസഭ ചേർന്നു. വെള്ളിയൂർ മിനർവ കോളേജിൽ ചേർന്ന “നവകേരളത്തിന് ജനകീയാസൂത്രണം” ഗ്രാമസഭയുടെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണൻ നിർവഹിച്ചു.വയോജനങ്ങളുടെ ആവശ്യങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കേണ്ട നിർദ്ദേശങ്ങൾ ഗ്രാമസഭ മുമ്പാകെ സമർപ്പിച്ചു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു അമ്പാളി അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശോഭനാ വൈശാഖ്, ഗ്രാമ പഞ്ചായത്തംഗം സുമേഷ് തിരുവോത്ത് എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷിജി കൊട്ടാരക്കൽ സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷെഹിൻ നന്ദിയും പറഞ്ഞു.