കോഴിക്കോട് താലൂക്കിലെ റവന്യൂ റിക്കവറി നടപടികൾ നേരിടുന്ന എല്ലാ ബാങ്ക് കുടിശ്ശികക്കാരുടെയും അദാലത്ത് 2023 ജനുവരി 4 ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്നു. പ്രസ്തുത അദാലത്തിൽ റവന്യൂ/ബാങ്ക് അധികൃതരുമായി സഹകരിച്ച് ഇളവുകൾ പ്രയോജനപ്പെടുത്തണമെന്നും കുടിശ്ശിക തീർത്ത് റവന്യൂ റിക്കവറി നടപടികളിൽ നിന്ന് ഒഴിവാകേണ്ടതാണെന്നും റവന്യൂ റിക്കവറി തഹസിൽദാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0494 2374300