ആരോഗ്യ മേഖല കോവിഡ് പോലുള്ള വിവിധ രോഗങ്ങളെയും പ്രതിസന്ധികളെയും നേരിടുന്ന കാലഘട്ടമാണിതെന്നും ആശുപത്രിക്കൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും സംയോജിപ്പിച്ച് കൊണ്ടുപോകണമെന്നും റവന്യൂ മന്ത്രി കെ രാജൻ. തൃശൂർ ജില്ലാ സഹകരണ ആശുപത്രിയിൽ സംഘടിപ്പിച്ച ഡോ. ജോസ് പോൾ ചാണ്ടിയുടെ യാത്രയയപ്പ് സമ്മേളനവും ഡയാലിസിസ് മെഷീൻ ഏറ്റുവാങ്ങലും നിർവഹിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ സഹകരണ ആശുപത്രി പ്രസിഡൻ്റ് ടി കെ പൊറിഞ്ചു അധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ സി കെ വിനോദ്, എ ആർ രാമചന്ദ്രൻ, വി ആർ സതി, കേരള ബാങ്ക് വൈസ് പ്രസിഡൻ്റ് എം കെ കണ്ണൻ, മുൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.