ഓപ്പറേഷന്‍ സ്മൂത്ത്ഫ്‌ളോ പദ്ധതിയുടെ ഭാഗമായി മൂന്നാര്‍ ഗ്രാമപഞ്ചായത്തില്‍ മുതിരപ്പുഴയാറിലും അതിന്റെ കൈവഴികളിലും അടിഞ്ഞു കൂടിയ എക്കലും ചെളിയും മറ്റു മിശ്രിതങ്ങളും മൂന്നാര്‍ പെരിയവര പാലത്തിന് താഴ്ഭാഗം ഇരുകരകളിലായി 13,000 മീറ്റര്‍ ക്യൂബും മൂന്നാര്‍ ബൈപാസ് ബ്രിഡ്ജിന് താഴ്ഭാഗത്തായി പാര്‍ക്കിംഗ് ഗ്രൗണ്ടിനും ഡി.റ്റി.പി.സി ക്കും എതിര്‍വശം പുഴയുടെ ഇടതുകരയില്‍ 10,000 മീറ്റര്‍ ക്യൂബും സൂക്ഷിച്ചിട്ടുണ്ട്. ഇവ ജനുവരി 31 ന് പകല്‍ 11 ന് പെരിയവര പാലത്തിനടുത്തും ഉച്ചക്ക് 2 ന് ഡി.റ്റി.പി.സി യ്ക്ക് എതിര്‍വശത്തും പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04865 264231.