ക്യു ആര് കോഡ് സ്കാൻ ചെയ്ത് രജിസ്ററര്‍ ചെയ്യാം
ഭരണഘടന ദിനാചരണ ക്യാമ്പയിന് പ്രവര്ത്തനങ്ങളുടെ ഭാഗമായി ജനുവരി 12 ന് രാവിലെ 9.30 മുതല് വൈകുന്നേരം വരെ വെള്ളിമാടുക്കുന്ന് ജെന്ഡര് പാര്ക്കില് കോളേജ് വിദ്യാര്ത്ഥികള്ക്കായി ശില്പ്പശാല സംഘടിപ്പിക്കുന്നു. ലിംഗഭേദവും ഭരണഘടനയും എന്ന വിഷയത്തില് നടക്കുന്ന ശില്പ്പശാല പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര് ഡോ.എന് തേജ് ലോഹിത് റെഡ്ഡി അധ്യക്ഷത വഹിക്കും. മേയര് ഡോ.ബീന ഫിലിപ്പ് മുഖ്യാതിഥിയാകും.
വിവിധ സെഷനുകളിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം കെ ബൈജുനാഥ്, സംസ്ഥാന ശിശു സംരക്ഷണ സമിതി അംഗം അഡ്വ.ബബിത ബാല്രാജ്, സുപ്രിം കോടതി അഭിഭാഷക അഡ്വ. നിന്നി സൂസന് തോമസ്, ജില്ലാ വികസന കമ്മീഷണര് എം.എസ് മാധവിക്കുട്ടി, ട്രാന്സ്‌ജെന്ഡര് സെല് പ്രൊജക്ട് ഓഫീസര് ശ്യാമ എസ് പ്രഭ, അസിസ്റ്റന്റ് പ്രൊഫസര് കെ ജെ അജി, ജില്ലാ വനിതാ സംരക്ഷണ ഓഫീസര് ഡോ.എ.കെ ലിന്സി, ബച്ച്പന് ബച്ചാവോ ആന്തോളന് സംസ്ഥാന കോഡിനേറ്റര് പ്രസ്‌റീന് കുന്നമ്പള്ളി എന്നിവര് സംസാരിക്കും. ജില്ലാ സാമൂഹിക നീതി ഓഫീസര് അഷ്‌റഫ് കാവില് മോഡറേറ്ററാകും.
പരിപാടിയില് പങ്കെടുക്കുവാൻ താത്പര്യമുളള കോളേജ് വിദ്യാര്ത്ഥികള് പ്രോഗ്രാം നോട്ടീസില് നല്കിയിട്ടുളള ക്യു ആര് കോഡ് സ്കാൻ ചെയ്ത് രജിസ്ററര് ചെയ്യണം. കൂടുതല് വിവരങ്ങള്ക്ക് : 97469 82805