സോഷ്യലിസ്റ്റ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ ജയപ്രകാശ് നാരായണനെ കുറിച്ച് സിബിൻ ഹരിദാസ് രചിച്ച ‘ക്വിറ്റ് ഇന്ത്യാ സമരനായകന്റെ കഥ കുട്ടികൾക്ക്’ എന്ന പുസ്തകം മുൻ മന്ത്രി എ. നീലലോഹിതദാസൻ നാടാർക്ക് നൽകി മന്ത്രി കെ. കൃഷ്ണൻകുട്ടി പ്രകാശനം ചെയ്തു. നിലവിലെ സാമ്പത്തിക സാമൂഹിക സ്ഥിതിയിൽ ജയപ്രകാശ് നാരായണന്റെ പ്രാധാന്യവും അദ്ദേഹത്തിന്റെ ആദർശങ്ങളുടെ ഉയർത്തെഴുന്നേൽപ്പിന്റെ ആവശ്യത്തെക്കുറിച്ചും മന്ത്രി വിശദീകരിച്ചു.
പ്രവാസി എഴുത്തുകാരി അബ്ദിയ ഷഫീനയുടെ മസ്രയിലെ സുന്ദരി എന്ന നോവലിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു. നടനും കവിയുമായ ഇർഷാദ് പുസ്തകം ഏറ്റുവാങ്ങി. ഹരിതം ബുക്ക്‌സ് പുറത്തിക്കിയ നോവലിൽ വർഷങ്ങൾ നീണ്ട പ്രവാസ ജീവിതത്തിൽ പതിയെ സ്വവർഗ്ഗരതിയിൽ അകപ്പെട്ടുപോയ ഒരു യുവാവിന്റെ നരകസമാനമായ ജീവിതകഥയാണ് പറയുന്നത്.
എഴുത്തുകാരൻ ശരത്ബാബു തച്ചൻപാറ, സിനിമ നടനും എഴുത്തുകാരനുമായ മുരളി മങ്കര, ഹരിതം ബുക്‌സ് ഉടമ പ്രതാപൻ തായാട്ട് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.