നിയമസഭാ ലൈബ്രറി ശതാബ്ദി ആഘോഷങ്ങളുടെയും ആസാദി കാ അമൃത് മഹോത്സവത്തിന്റെയും ഭാഗമായി കേരള നിയമസഭയിൽ ജനുവരി 9 മുതൽ 15 വരെ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവം സംബന്ധിച്ച വാർത്തകൾ ഏറ്റവും മികച്ച രീതിയിൽ റിപ്പോർട്ട് ചെയ്ത പത്ര, ദൃശ്യ, ശ്രവ്യ, ഓൺലൈൻ മാധ്യമങ്ങൾക്കായും…
തുല്യത, മതേരത്വം, സാമൂഹ്യനീതി എന്നിവ അടിസ്ഥാനമാക്കിയ മാറ്റങ്ങൾ വിദ്യാഭ്യാസ മേഖലയിൽ അനിവാര്യമാണെന്നും ഗുണമേൻമയുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കാൻ ഉന്നതമൂല്യമുള്ള വിദ്യാഭ്യാസമാണ് വേണ്ടതെന്നും വിദഗ്ധർ. നിയമസഭാ പുസ്തകോത്സവത്തിൽ 'ദേശീയ വിദ്യാഭ്യാസ നയവും കേരളവും' എന്ന വിഷയത്തിൽ നടന്ന…
സർഗസൃഷ്ടികൾ രൂപപ്പെടുന്നതിന് ലഹരി ആവശ്യമില്ലെന്ന സന്ദേശം മുന്നോട്ട് വെച്ച് 'സിനിമയും എഴുത്തും' ചർച്ച. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ചാണ് ചർച്ച നടന്നത്. ആശയം മുന്നോട്ടുവെച്ച കെ.ബി. ഗണേഷ്‌കുമാർ എം.എൽ.എയുടെ അഭിപ്രായത്തോട് മറ്റുള്ളവരും യോജിച്ചു. സർഗാത്മകത നിറഞ്ഞ സിനിമകൾ ജനിക്കണമെങ്കിൽ…
ഭീതിയുണ്ടാക്കാതെയും അക്രമം കാട്ടാതെയും രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോകാൻ വർഗീയശക്തികൾക്ക് സാധിക്കുമോയെന്ന് മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സേതൽവാദ്. നീതിന്യായവ്യവസ്ഥയെപ്പോലും ക്രിമിനൽവൽക്കരിക്കുകയാണ് അവർ ചെയ്യുന്നതെന്നും ടീസ്റ്റ സേതൽ വാദ് പറഞ്ഞു. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തോട് അനുബന്ധിച്ച് മതേതര…
കേരള നിയമസഭയിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ അഞ്ചാം ദിനത്തിൽ ജനാധിപത്യവും ഫെഡറലിസവും എന്ന വിഷയത്തിൽ പാനൽ ചർച്ച നടക്കും. എം. സ്വരാജാണ് ചർച്ചയുടെ മോഡറേറ്റർ. എം.പി. മാരായ ജോസ് കെ. മാണി, അബ്ദുൾസമദ് സമദാനി…
*ആലുവ സ്‌കൂൾ ഓഫ് ബ്ലൈൻഡ്സിലെ വിദ്യാർത്ഥികൾ സ്പീക്കറെ സന്ദർശിച്ചു നിയമസഭാ സമുച്ചയത്തിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം മൂന്ന് ദിനങ്ങൾ പിന്നിടുമ്പോൾ 123 സ്‌കൂളുകളിൽ നിന്നായി 13,000 വിദ്യാർത്ഥികൾ മേള കാണാനെത്തി. ഇന്ന് (11/01) മാത്രം 6000 കുട്ടികളാണ് മേളയുടെ ഭാഗമായത്. ആലുവ സ്‌കൂൾ ഓഫ്…
പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം മലയാളിയുടെ ഏറ്റവും വലിയ സ്വപ്നമായ കാലഘട്ടമാണിത്. ഇക്കാലത്ത് കൂടുതൽ വയോജന സൗഹൃദമാകുക എന്നത് കേരളത്തിന്റെ ഭാവിയിലേക്കുള്ള മികച്ച തെരെഞ്ഞെടുപ്പായിരിക്കുമെന്ന് മുരളി തുമ്മാരുകുടി അഭിപ്രായപ്പെട്ടു. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി…
എഴുത്തിനെ രാഷ്ട്രീയപ്രവർത്തനമായാണ് കാണുന്നതെന്ന് സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സമകാലീന നോവലിന്റെ സഞ്ചാരവഴികൾ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. നിലവിലെ വ്യവസ്ഥയോടുള്ള തന്റെ കലഹങ്ങൾ തന്നെയാണ് എഴുത്തിലും…
സമൂഹത്തിന് സ്ത്രീകളോടുള്ള മനോഭാവത്തിൽ ഇനിയും മാറ്റം വരേണ്ടതുണ്ടെന്ന് എഴുത്തുകാരി കെ.ആർ മീര പറഞ്ഞു. സ്ത്രീകൾക്ക് സ്വയം തീരുമാനമെടുക്കാനുള്ള കഴിവില്ലെന്ന തെറ്റായ ധാരണ സമൂഹത്തിന്റെ ഉന്നതമേഖലകളിൽ ഇടപെടുന്നവർ പോലും കൊണ്ടുനടക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്നും അവർ…
നിയമസഭാ ചരിത്രത്തിൽ തന്നെ അപൂർവസംഭവമായ നിയമസഭാ പുസ്തകോത്സവത്തെ ദക്ഷിണേന്ത്യയിലെ തന്നെ പ്രധാനപ്പെട്ട പുസ്തകമേളയാക്കി മാറ്റുമെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. ഡി.ജി.പി ബി. സന്ധ്യ രചിച്ച 'ശക്തിസീത' എന്ന ഇംഗ്ലീഷ് കവിതാസമാഹാരത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. …