രാജ്യത്തെ മുൻനിര എയർപോർട്ട് ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് കമ്പനികളിൽ കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്, എയർപോർട്ട് ഓപ്പറേഷൻസ്, കാർഗോ ഓപ്പറേഷൻസ്‌ എക്സിക്യൂട്ടീവ് , എയർ റെസ്ക്യൂ ടീം ആയി രാജ്യാന്തര എയർപോർട്ടുകളിൽ ജോലി ചെയ്യാൻ അവസരം. നന്നായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ അറിയാവുന്ന പ്ലസ് ടു ,ബിരുദധാരികൾക്ക് അപേക്ഷിക്കാം . നാല്പത്തഞ്ചു ദിവസം മുതൽ മൂന്ന് മാസം വരെ നീണ്ടു നിൽക്കുന്ന പരിശീലനം ‘ജി.എം.ആർ ഏവിയേഷൻ അക്കാദമിയുടെ’ നേതൃത്വത്തിൽ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്, കളമശ്ശേരിയിൽ ജനുവരി 23 ന് ആരംഭിക്കും. പ്രായപരിധി : 18 – 27 വയസ്സ് .

കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തിദിവസങ്ങളിൽ 10 മുതൽ അഞ്ച് വരെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്, കളമശ്ശേരിയിൽ ഉള്ള ജി.എം.ആർ ഓഫീസിൽ നേരിട്ടോ അല്ലെങ്കിൽ താഴെ കാണുന്ന നമ്പറുകളിലോ ബന്ധപ്പെടുക :
+91 9446921131 , +91 8592976314, Mohammad.Ashraf@gmrgroup.in