കോതമംഗലം കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ കല്ലേലിമേട് പ്രദേശത്തേയ്ക്കുള്ള യാത്രാ ക്ലേശത്തിന് പരിഹാരമാകുന്നു. കല്ലേലിമേടിലേക്കുള്ള പാതയിൽ പുതിയ പാലം യാഥാർത്ഥ്യമാവുകയാണ്. ആന്റണി ജോൺ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നിർമ്മിക്കുന്നത്.
ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.