വേളം ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി പഠിതാക്കൾക്കായി തിളക്കം 23 എന്ന പേരിൽ കലോത്സവം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ബാബു അധ്യക്ഷനായി. ചടങ്ങിൽ പാലിയേറ്റീവ് പ്രവർത്തകനും ഗായകനുമായ ജനീഷ് കുറ്റ്യാടി മുഖ്യാതിഥിയായി.

പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ആസൂത്രണ സമിതി വൈസ് ചെയർമാൻ വി.കെ അബ്ദുള്ള, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.സുപ്പി മാസ്റ്റർ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സുമ മലയിൽ, ഐ.സി.ഡി.എസ് സൂപ്പർവൈസർ നീതു കുര്യാക്കോസ്, ഷീന കെ.സി, വി.പി.സുധാകരൻ മാസ്റ്റർ, സത്യൻ കെ, നാസർ മേമി ,താര റഹീം, തുടങ്ങിയവർ പങ്കെടുത്തു.