റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ആകാശവാണി സംഘടിപ്പിക്കുന്ന സർവ്വഭാഷാ കവി സമ്മേളനത്തിൽ മലയാളത്തെ പ്രതിനിധീകരിച്ച് കെ. ജയകുമാർ ‘വനവാസം’ എന്ന കവിത അവതരിപ്പിക്കും. 22 ഭാഷകളിൽ നിന്നുള്ള കവികൾ പങ്കെടുക്കും. കവി സമ്മേളനത്തിന്റെ ശബ്ദലേഖനം ജനുവരി രാത്രി 10 മണിയ്ക്ക് ആകാശവാണി നിലയങ്ങൾ പ്രക്ഷേപണം ചെയ്യും.