അങ്കണവാടി ഒഴിവുകളില്‍ അപേക്ഷ ക്ഷണിച്ചു

കൊടുവളളി ഐസിഡിഎസ് ഓഫീസിന്റെ പരിധിയില്‍ വരുന്ന കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളില്‍ ഉണ്ടായേക്കാവുന്ന വര്‍ക്കര്‍, ഹെല്‍പ്പര്‍, ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നേരിട്ടോ, തപാല്‍ മുഖേനയോ ലഭ്യമാക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 7ന് വൈകിട്ട് അഞ്ച് മണി. അപേക്ഷയുടെ മാതൃക കൊടുവളളി ഐസിഡിഎസ് ഓഫീസ്, കിഴക്കോത്ത് പഞ്ചായത്ത്, എളേറ്റിൽ വട്ടോളി അക്ഷയകേന്ദ്രം എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. വിലാസം: ഐ.സി.ഡി.എസ് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, കൊടുവളളി -673572. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2211525.

ടെണ്ടര്‍ ക്ഷണിച്ചു

മടപ്പളളി ജിവിഎച്ച്എസ്എസ്സിലേക്ക് 2022 വാര്‍ഷിക പദ്ധതി പ്രകാരം ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ജ്യോഗ്രഫി ലാബിലേക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ഏജന്‍സികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിക്കുന്നു. ദർഘാസ് ഫോറം വില 400 രൂപ+ജിഎസ്‌ടി. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയ്യതി ഫെബ്രുവരി 2ന് ഉച്ചക്ക് ഒരുമണി വരെ. അന്നേദിവസം ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങള്‍ക്ക്: 9388664537.

സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു 

ഗവ.മെഡിക്കൽ കോളേജ് ആശുപ്രതി വികസന സൊസൈറ്റിക്ക് കീഴിൽ 690 രൂപ ദിവസവേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് വിമുക്ത ഭടൻമാരെ താൽകാലികമായി സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നു. (നിലവിൽ എച്ച്.ഡി.എസ്സിനു കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാരെ പരിഗണിക്കുന്നതല്ല). പ്രായപരിധി 55 വയസ്സിന് താഴെ.17 ഒഴിവുകൾ ഉണ്ട്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 31 ന് രാവിലെ 10 മണിക്ക് അസ്സൽ രേഖകൾ സഹിതം എം.സി.എച്ച്. സെമിനാർ ഹാളിൽ (പേവാർഡിനു സമീപം) എത്തിച്ചേരണമെന്ന് ആശുപത്രി വികസന സൊസൈറ്റി സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0495 2355900

ക്വട്ടേഷന്‍ ക്ഷണിച്ചു

ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ കടല്‍ രക്ഷാ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ഇന്‍ഫലാറ്റബിള്‍ ലൈഫ് റാഫ്റ്റ് സര്‍വ്വീസ് ചെയ്യുതിന് ഡിജി ഷിപ്പിങ്ങിന്റെ അംഗീകൃത ലൈസന്‍സ് ഉളള ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 31 നു 5 മണിക്ക് മുന്‍പായി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, ഫിഷര്‍മാന്‍ ട്രയിനിങ് സെന്റര്‍, വെസ്റ്റ്ഹില്‍ എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2414074.

അപേക്ഷ ക്ഷണിച്ചു

കോട്ടയം ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിലേക്ക് റേഡിയോളജിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഓപ്പൺ വിഭാഗക്കാർക്കായുള്ള ഒരു താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം ഡി ഇൻ റേഡിയോ ഡയഗ്നോസിസ് / ഡി എം ആർ ഡി / എൻ ബി റേഡിയോളജിയിൽ ഡിപ്ലോമയും പരിചയവും വേണം. പ്രായം 18 നും 41 വയസ്സിനും ഇടയിൽ. ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 6 ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2312944 .

ടെണ്ടര്‍ ക്ഷണിച്ചു

വടകര അര്‍ബണ്‍ ഐസിഡിഎസ് പ്രൊജക്ടിലെ 84 അങ്കണവാടി കേന്ദ്രങ്ങളിലേക്ക് 2022-23 വര്‍ഷത്തില്‍ അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ സപ്ലൈ ചെയ്യുവാന്‍ താല്‍പ്പര്യമുള്ള സ്ഥാപനങ്ങള്‍/വ്യക്തികള്‍ എന്നിവരില്‍നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ഫെബ്രുവരി 2 ന് ഉച്ചയ്ക്ക് രണ്ട് മണിവരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് പന്തലായനി ഐസിഡിഎസ് പ്രൊജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0496 2515176, 9048823876

അപേക്ഷ ക്ഷണിച്ചു

കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല നടത്തുന്ന ഗവേഷണ പദ്ധതിയിലേക്ക് റിസര്‍ച്ച് ഫെല്ലോ ആയി 25000 രൂപ പ്രതിമാസ വേതനത്തില്‍ പരമാവധി 2 വര്‍ഷത്തേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുതിനുളള അപേക്ഷ ക്ഷണിച്ചു. ആരോഗ്യ ശാസ്ത്ര സംബന്ധമായ വിഷയത്തില്‍ ബിരുദാനന്തരബിരുദം, രണ്ടുവര്‍ഷത്തില്‍ കുറയാതെയുളള ഗവേഷണ പരിചയം. ഉദ്യോഗാര്‍ത്ഥികള്‍ വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല കാര്യാലയത്തില്‍ ഫെബ്രുവരി 15 ന് രാവിലെ 11 മണിക്ക് നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങള്‍ക്ക്: 0487-2207650

 അപേക്ഷ ക്ഷണിച്ചു

തൂണേരി ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് സെന്റർ (സി ഡി എം സി )നിർമ്മിക്കുന്നതിനായി ‘സി.ഡി.എം.സി ക്ക് സ്ഥലം വാങ്ങലും പ്രവർത്തനവും’ എന്ന പദ്ധതി പ്രകാരം ഭിന്നശേഷിക്കാർക്ക് എത്തിച്ചേരുവാൻ അനുയോജ്യമായതും റോഡ് സൗകര്യമുളളതുമായ 10 സെന്റ് സ്ഥലം സൗജന്യമായോ സർക്കാർ നിരക്കിലോ വിട്ടുതരുന്നതിന് വ്യക്തികൾ /സംഘടനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫെബ്രുവരി അഞ്ചിനകം തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ലഭിച്ചിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0496 2550297

പുനര്‍ ലേലം

കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവിയുടെ മലാപ്പറമ്പിലുളള ക്യാമ്പ് ഓഫീസ് പരിസരത്ത് കൂട്ടിയിട്ടിരിക്കുന്ന പഴയ ഓടുകളും ഓടിന്‍ കഷ്ണങ്ങളും ഫെബ്രവരി 15 ന് രാവിലെ 11 മണിക്ക് ക്യാമ്പ് ഓഫീസ് പരിസരത്ത് പുനര്‍ ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുവര്‍ ലേലത്തില്‍ നേരിട്ട് ഹാജരാകണം. ലേലം തുടങ്ങുതിന് ഒരു മണിക്കൂര്‍ മുന്‍പ് നിരതദ്രവ്യമായ 3300 രൂപ ലേല സ്ഥലത്ത് അടച്ച് രസീത് വാങ്ങണം. സീല്‍ ചെയ്ത ദര്‍ഘാസുകള്‍ നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ നിശ്ചിത നിരതദ്രവ്യമായ തുക അടച്ചതിന്റെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തില്‍ ഫെബ്രുവരി അഞ്ചിന് വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പ് സമര്‍പ്പിക്കണം.