അദ്ധ്യാപക ദിനാഘോഷത്തോടനുബന്ധിച്ച് പൂക്കളും പുസ്തകങ്ങളും നല്‍കി പുല്‍പ്പള്ളി സി.കെ.ആര്‍.എം ബി.എഡ് കോളേജിലെ അദ്ധ്യാപക വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരെ ആദരിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ടി.പി പവിത്രനെ സ്റ്റുഡന്റസ് യൂണിയന്‍ ചെയര്‍മാന്‍ സി.പി സുബൈര്‍ ആദരിച്ചു. ജയശ്രീ ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ.റാണി വര്‍ഗ്ഗീസ് അദ്ധ്യാപക ദിന സന്ദേശം നല്‍കി. ഷീന ജയറാം, അനീഷ് ബീഗം, ഐശ്വര്യ മോഹന്‍, പി.ബി അമൃത, കെ.ബി അനു കൃഷ്ണ, സി.ടി ആതിര, ടി. അമല, ആര്‍ഷ എസ്. അശോക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.