പത്തനംതിട്ട പ്രളയകെടുതിയുടെ ആര്‍ക്കൈവ്‌സ് മൂല്യമുള്ള ഫോട്ടോകളും വീഡിയോകളും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സ്റ്റേറ്റ് വീഡിയോ ആര്‍ക്കൈവ്‌സില്‍ സൂക്ഷിക്കുന്നതിന് ലഭ്യമാക്കുന്നതിന് മാധ്യമപ്രവര്‍ത്തകരുടെ സഹായം തേടുന്നു. ഡാമുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍, കരകവിഞ്ഞൊഴുകുന്ന പുഴകള്‍, ഉരുള്‍പൊട്ടലുകള്‍, വെള്ളപ്പൊക്കം, തകര്‍ന്നതോ, വെള്ളത്തില്‍ മുങ്ങിയതോ ആയ പാലങ്ങള്‍, റോഡുകള്‍, കേടുപറ്റിയതോ, വെള്ളം കയറിയതോ ആയ ആരാധനാലയങ്ങള്‍, പ്രധാന സ്ഥാപനങ്ങള്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍, റിലീഫ് ക്യാമ്പുകള്‍ തുടങ്ങിയ ഫോട്ടോകളും വീഡിയോകളുമാണ് ആവശ്യമുള്ളത്. ഫോട്ടോയ്ക്കും വീഡിയോയ്ക്കും ഒപ്പം ചെറു വിവരണം, എടുത്ത വ്യക്തിയുടെ പേര്, സംഭവ സ്ഥലം, തീയതി, സമയം എന്നിവയും വേണം. ചിത്രങ്ങളും ഫോട്ടോകളും ഡിവിഡിയില്‍ റൈറ്റ് ചെയ്ത് കളക്ടറേറ്റ് ഒന്നാം നിലയിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. സര്‍ക്കാരിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും ഭാവിതലമുറയ്ക്കും ഉപകരിക്കുന്ന രീതിയില്‍ ഫോട്ടോകളും വീഡിയോകളും സൂക്ഷിക്കും. ഇമെയില്‍: diopta1@gmail.com. ഫോണ്‍: 0468-2222657.