വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ദേശീയ ബാലിക ദിനത്തോടനുബന്ധിച്ച് തീം ഷോ സംഘടിപ്പിച്ചു. പാലക്കാട് എന്‍ട്രി ഹോമിലെ കുട്ടികളുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷന്‍ വളപ്പിലാണ് പരിപാടി സംഘടിപ്പിച്ചത്. പെണ്‍കുട്ടികള്‍ നേരിടുന്ന അതിക്രമങ്ങള്‍, പ്രശ്‌നങ്ങള്‍-അത് എങ്ങനെ നേരിടണം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍കൊള്ളിച്ചായിരുന്നു തീം ഷോ അവതരിപ്പിച്ചത്. പത്തോളം വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. ജില്ലാ വനിത ശിശുവികസന ഓഫീസര്‍ ടിജു റേച്ചല്‍ തോമസ്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എസ്. ശുഭ, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
