റോഡ് സേഫ്റ്റി കമ്മീഷണറുടെ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി ജില്ലയില്‍ ഗുഡ്സ് വാഹനങ്ങള്‍ നിയമം ലംഘിച്ച് അമിത ഭാരം കയറ്റുന്നത് തടയുന്നതിനായി മൂന്ന് താലൂക്കുകളിലും വാഹന പരിശോധന നടത്തി. എം.വി.ഡി, റവന്യു, പോലീസ്, ജി.എസ്.ടി, മൈനിംഗ് ആന്റ് ജിയോളജി, ലീഗല്‍ മെട്രോളജി എന്നീ വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ അമിത ഭാരം കയറ്റിയ 14 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കുകയും 2,39,500 രൂപ പിഴയീടാക്കുകയും ചെയ്തു. മറ്റു നിയമ ലംഘനങ്ങള്‍ നടത്തിയ 118 വാഹനങ്ങളില്‍ നിന്നും 1,96,600 രൂപ പിഴയീടാക്കി. മൈനിംഗ് ആന്റ് ജിയോളജി ഒരു വാഹനത്തില്‍ നിന്ന് 25,000 രൂപയും പിഴ ഇടാക്കി.