പരിസ്ഥിതിയ്ക്ക് ദോഷം വരുത്തുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ  ഉപയോഗം  കുറയ്ക്കുന്നത് ലക്ഷ്യമാക്കി പന്തളം ബ്ലോക്ക് പഞ്ചായത്ത് 2022-23 വര്‍ഷത്തെ പ്രോജക്റ്റായ പ്ലാസ്റ്റിക് ബദല്‍ ഉല്‍പ്പന്ന നിര്‍മ്മാണവുമായി ബന്ധപ്പെട്ട വനിതാ വ്യവസായ സംരംഭത്തിന് തുടക്കമായി.ഗുണഭോക്താക്കളായ റെഡ് ഡ്രോപ്‌സ്  വനിതാറെഡിമെയ്ഡ്‌സിന്റെ ഉദ്ഘാടനം പന്തളം ബ്ലോക്ക് പ്രസിഡന്റ് രേഖ അനില്‍ നിര്‍വഹിച്ചു. കേരളഗ്രാമീണബാങ്ക് കിടങ്ങന്നൂര്‍ ശാഖയില്‍ നിന്നും 2,10000 രൂപ വായ്പയെടുത്തു മെഷീനുകളും സാമഗ്രികളും വാങ്ങി.

വനിതാ ഗ്രൂപ്പ് സംരംഭം തുടങ്ങിയ യൂണിറ്റിന് പന്തളം ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും 1.5 ലക്ഷം രൂപ സബ്‌സിഡി അനുവദിച്ചു.  ഉദ്ഘാടന സമ്മേളനത്തില്‍ ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി അധ്യക്ഷയായിരുന്നു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  അശ്വതി വിനോജ് .ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ പോള്‍ രാജന്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ബി എസ് അനീഷ് മോന്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സി പി ലീന തുടങ്ങിയവർ പങ്കെടുത്തു.