സമൂഹത്തിലെ അതിദരിദ്രരായവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള സർക്കാരിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി കടലുണ്ടി ഗ്രാമപഞ്ചായത്തിൽ നിന്ന് കണ്ടെത്തിയ അതിദരിദ്രർക്കുള്ള മരുന്ന് വിതരണം ‘കരുതൽ’ ഉദ്ഘാടനം ചെയ്തു. കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുഷ വി മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ശിവദാസ്, ആരോഗ്യ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുഷമ ടി, മുരളി മുണ്ടങ്ങാട്ട്, മെഡിക്കൽ ഓഫീസർ അരവിന്ദ് ജോഷി, വാർഡ് മെമ്പർമാർ, ഫാർമസിസ്റ്റ് മുഫീദ എന്നിവർ പങ്കെടുത്തു.