പതിനഞ്ചാം കേരളനിയമസഭയുടെ 2022-ലെ കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബിൽ സംബന്ധിച്ച് സെലക്ട് കമ്മിറ്റി ഏപ്രിൽ 11ന് രാവിലെ 10.30 ന് കോട്ടയം ജില്ലയിലെ കെ. പി. എസ് മേനോൻ ഹാളിൽ യോഗം ചേരും. സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ വാസവൻ ചെയർമാനായ സെലക്ട് കമ്മിറ്റി ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലെ പൊതുജനങ്ങൾ, ജനപ്രതിനിധികൾ, സഹകാരികൾ, സഹകരണ ജീവനക്കാർ, സഹകരണ സ്ഥാപനങ്ങളിലെ ബോർഡ് മെമ്പേഴ്സ് എന്നിവരിൽ നിന്നും ബില്ലിലെ വ്യവസ്ഥകളിന്മേൽ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കും.

2022-ലെ കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബില്ലും ഇതു സംബന്ധിച്ച ചോദ്യാവലിയും www.niyamasabha.org യിൽ ലഭ്യമാണ്. ബില്ലിലെ വ്യവസ്ഥകളിന്മേൽ നിർദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാൻ താത്പര്യമുളളവർക്ക് യോഗത്തിൽ നേരിട്ടോ രേഖാമൂലമോ നിർദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാം. നിർദേശങ്ങളും അഭിപ്രായങ്ങളും രേഖാമൂലമോ ഇ-മെയിലായോ (legislation.kla@gmail.com) സമിതി ചെയർമാനോ നിയമസഭാ സെക്രട്ടറിക്കോ അയയ്ക്കുകയും ചെയ്യാം.