പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ നേട്ടങ്ങൾ നവമാധ്യമങ്ങൾ മുഖേന പ്രചരിപ്പിക്കുന്നതിനായി പി.ആർ.ഡി എംപാനൽഡ് ഏജൻസികൾ/ എസ്.സി സ്റ്റാർട്ട് അപ്‌സ് എന്നിവരിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യപത്രം ഏപ്രിൽ 25 ന് വൈകിട്ട് മൂന്നിന് മുമ്പായി പട്ടികജാതി വികസന വകുപ്പ് ചീഫ് പബ്ലിസിറ്റി ഓഫീസ്, അയ്യൻകാളി ഭവൻ, കനകനഗർ, വെള്ളയമ്പലം, കവടിയാർ പി.ഒ തിരുവനന്തപുരം 695003 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.scdd.kerala.gov.in, 0471-2315375.