ചങ്ങരോത്ത് പഞ്ചായത്തിന്റെയും ഒരുമ കൂട്ടായ്മയുടെയും ആഭിമുഖ്യത്തില്‍ വിഷു-റംസാന്‍ ചന്ത പ്രവര്‍ത്തനമാരംഭിച്ചു. ഉത്സവനാളുകളില്‍ വിലക്കുറവിൽ പൊതുജനങ്ങള്‍ക്ക് പച്ചക്കറിയും ഉണക്കമത്സ്യവും ലഭ്യമാക്കുക എന്നതാണ് ചന്തയുടെ ലക്ഷ്യം.
ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ.എം. ബഷിറ ആദ്യവില്‍പ്പന ഏറ്റുവാങ്ങി.

വിവിധനയിനം പച്ചക്കറി ഉല്‍പ്പന്നങ്ങളും വൈവിധ്യമാര്‍ന്ന ഉണക്കമത്സ്യങ്ങളും ഇവിടെ ലഭ്യമാണ്. കടിയങ്ങാട് ജംഗ്ഷനില്‍ പെരുവണ്ണാമൂഴി റോഡില്‍ ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോപ്ലക്‌സ് കെട്ടിടത്തിലാണ് ചന്ത പ്രവര്‍ത്തിക്കുന്നത്. കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ന്യായവിലക്ക് ഇവിടെ ശേഖരിക്കുകയും ചെയ്യും.

ചടങ്ങിൽ ഗ്രാമപഞ്ചായത്തംഗം ഇ.ടി. സരീഷ് അധ്യക്ഷത വഹിച്ചു.  പഞ്ചായത്ത് അംഗം കെ.ടി. മൊയ്തീന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.വി. കുഞ്ഞിക്കണ്ണന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ യു. അനിത, പി.എസ്. പ്രവീണ്‍, എന്‍.പി. സന്തോഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.