ബാലചന്ദ്രമേനോന്റെ ചലച്ചിത്രങ്ങളെക്കുറിച്ച് ടി.പി. വേണുഗോപാലൻ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘ബാലചന്ദ്രമേനോൻ: കാണാത്ത കാഴ്ചകൾ കേൾക്കാത്ത ശബ്ദങ്ങൾ’ എന്ന പഠനപുസ്തകം ഏപ്രിൽ 18ന് വൈകിട്ട് ആറിനു സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രകാശനം ചെയ്യും. എഴുത്തുകാരി റോസ് മേരി പുസ്തകം ഏറ്റുവാങ്ങും. തിരുവനന്തപുരം ഭാരത് ഭവനിലെ ശെമ്മങ്കുടി ഹാളിൽ നടക്കുന്ന പരിപാടിയിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ അധ്യക്ഷത വഹിക്കും. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ പുസ്തകം പരിചയപ്പെടുത്തും. ബാലചന്ദ്രമേനോൻ മുഖ്യാതിഥിയാകും.