അനെർട്ടിന്റെ സാങ്കേതിക സഹായത്തോടെ KSCSTE-NATPAC ആക്കുളം ക്യാംപസിൽ സ്ഥാപിച്ച 20 കിലോവാട്ട് സൗരോർജ്ജ നിലയത്തിന്റെ ഉദ്ഘാടനം ഇന്ന് (ഏപ്രിൽ 19) ഉച്ചയ്ക്ക് രണ്ടിന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. എനർജി മാനേജ്മെന്റ് സെന്ററിന്റെ സാങ്കേതിക സഹായത്തോടെ നാറ്റ്പാക് നടത്തിയ എനർജി ഓഡിറ്റ് റിപ്പോർട്ട് മന്ത്രി പ്രകാശനം ചെയ്യും. സുസ്ഥിര ഗതാഗതത്തിനായി ശുദ്ധവും ഹരിതവുമായ ഊർജ്ജം എന്ന വിഷയത്തിൽ വിദഗ്ധരെ ഉൾക്കൊള്ളിച്ച് പാനൽ ചർച്ചയുമുണ്ടാകും.