വിമുക്തഭടന്‍മാര്‍ക്ക് സ്പര്‍ശ് ബോധവല്‍ക്കരണ പരിപാടി

വിമുക്ത ഭടന്‍മാരുടെ ‘സ്പര്‍ശ്’ മായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരാതികളും പരിശോധിക്കുന്നതിനും പരിഹരിക്കുന്നതിനുമായി ഏപ്രില്‍ 27, 28 തീയതികളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് നാല് മണി വരെ ഡി എസ് സി സെന്ററിലെ ഹെലിപാഡ് മൈതാനത്തിന് സമീപമുള്ള ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. സേവനം ആവശ്യമുള്ള വിമുക്ത ഭടന്‍മാര്‍ കൃത്യമായ രേഖകള്‍ സഹിതം ഹാജരാകണം.  ഫോണ്‍: 8075015498, 9596494179, 8988256956.

 

ലഹരിക്കെതിരെ എടക്കാട് ബ്ലോക്ക് പഞ്ചായത്ത്
‘കലയാട്ടം ‘ ഏപ്രില്‍ 29 മുതല്‍ മെയ് 7 വരെ

വര്‍ധിച്ചു വരുന്ന ലഹരി ഉല്‍പന്നങ്ങളുടെ ഉപയോഗത്തിനെതിരെ വിദ്യാര്‍ഥികളെയും യുവാക്കളേയും ബോധവാൻമാരാക്കുക  എന്ന ലക്ഷ്യത്തോടെ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി കലയാട്ടം ക്യാമ്പയിന്‍ നടത്തും. ഏപ്രില്‍ 29 മുതല്‍ മെയ് 7  വരെ വിവിധ പരിപാടികള്‍ നടത്തും. ഏപ്രില്‍ 29ന് വൈകിട്ട് 4.30ന് ചാല ബസാറില്‍ വിളംബര റാലിയും ക്യാമ്പയിന്‍ ഉദ്ഘാടനവും  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി കെ പ്രമീള നിര്‍വഹിക്കും.

30ന് കണ്ണൂര്‍ സിറ്റി തയ്യിലിലെ ഐആര്‍പിസി സാന്ത്വന കേന്ദ്രത്തിലെ വയോജനങ്ങളോടൊപ്പം ചേര്‍ന്ന് വിവിധ കലാപരിപാടികള്‍ നടത്തും. മെയ് ഒന്നിന് രാവിലെ ചാല, കൊളച്ചേരി, കാടാച്ചിറ, ഇരിവേരി, മുണ്ടേരി എന്നിവിടങ്ങളില്‍ പരിസര ശുചീകരണവും. മൂന്ന്, നാല് തീയ്യതികളില്‍ കാടാച്ചിറയില്‍ കരകൗശല, ഒറിഗാമി ശില്‍പശാലയും സംഘടിപ്പിക്കും. രാവിലെ 10മുതല്‍ ഉച്ചവരെയാണ് ശില്‍പശാല. അഞ്ചിന് രാവിലെ 10ന് കോട്ടൂരില്‍ ആടാംപാടാം നാടന്‍പാട്ട് ശില്‍പശാലയും നടത്തും. ആറിന് വൈകിട്ട് ചക്കരക്കല്‍, പെരളശ്ശേരി എന്നിവിടങ്ങളില്‍ ലഹരിവിരുദ്ധ കലാജാഥയും ഫ്‌ളാഷ്‌മോബും അരങ്ങേറും. ഏഴിന് രാവിലെ 10 മണിക്ക് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ക്യാമ്പയിന്റെ സമാപനം രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഫെല്ലോഷിപ് പഠിതാക്കളുടെ കലാപരിപാടികളും അരങ്ങേറും. വൈകിട്ട് മൂന്നിന് സമാപന സമ്മേളനം ഫോക് ലോർ അക്കാദമി സെക്രട്ടറി എ.വി അജയകുമാര്‍ ഉദ്ഘാടനം ചെയ്യും. ക്യാമ്പയിന്റെ ഭാഗമായി എടക്കാട് ബ്ലോക്ക് പഞ്ചായത്ത്, ഇരിവേരി അങ്കണവാടി എന്നിവിടങ്ങളിലെ മതിലുകളിൽ  ലഹരിവിരുദ്ധ ചുമര്‍ ചിത്രങ്ങള്‍ വരക്കും.

 

പ്രവാസി പരാതി പരിഹാര കമ്മിറ്റി

ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റിയുടെ മെയ് മാസത്തെ കമ്മിറ്റി മുമ്പാകെ അപേക്ഷ/ പരാതികള്‍ സമര്‍പ്പിക്കാന്‍ താല്‍പര്യമുള്ള പ്രവാസികള്‍ പ്രവാസിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ സഹിതം മെയ് ഒന്നിന് വൈകിട്ട് അഞ്ച് മണിക്കകം സമര്‍പ്പിക്കണം.  വിലാസം: കണ്‍വീനര്‍/ ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റി, സിവില്‍ സ്റ്റേഷന്‍ (അനക്‌സ്), കണ്ണൂര്‍ 2.  ഇ മെയില്‍:  ddpkn1@gmail.com.

 

പേവാര്‍ഡ് ഉദ്ഘാടനം 27ന്

കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജിനോടനുബന്ധിച്ചുളള ആശുപത്രിയുടെ ഒ പി ബ്ലോക്കിന്റെ രണ്ടാം നിലയില്‍ നിര്‍മ്മിച്ച പേവാര്‍ഡ് സമുച്ചയത്തിന്റെ ഉദ്ഘാടനം ഏപ്രില്‍ 27ന് രാവിലെ 10.30ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.  എം വിജിന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും.  രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയാകും.

 

ഗതാഗതം നിരോധിച്ചു

മട്ടന്നൂര്‍ – ഇരിക്കൂര്‍ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍  ഒരു മാസത്തേക്ക് ഇതുവഴിയുളള വാഹനഗതാഗതം നിരോധിച്ചു.  മട്ടന്നൂരില്‍ നിന്നും വരുന്ന വാഹനങ്ങള്‍ നായിക്കാലി പാലം വഴി ഇരിക്കൂര്‍ ഭാഗത്തേക്കും ഇരിക്കൂറില്‍ നിന്നും വരുന്ന വാഹനങ്ങള്‍ മണ്ണൂര്‍ പാലം കഴിഞ്ഞ് ഇടതു തിരിഞ്ഞ് മട്ടന്നൂര്‍ ഭാഗത്തേക്കും പോകേണ്ടതാണെന്ന് കെ ആര്‍ എഫ് ബി കണ്ണൂര്‍ ഡിവിഷന്‍ അസി.എഞ്ചിനീയര്‍ അറിയിച്ചു.

 

വനാമി ചെമ്മീന്‍ കൃഷിക്ക് അപേക്ഷ ക്ഷണിച്ചു

വനാമി ചെമ്മീന്‍കൃഷി വികസന പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നതിന് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറത്തിന്റെ മാതൃക, ധനസഹായം സംബന്ധിച്ച വിവരങ്ങള്‍ എന്നിവ അഡാക്കിന്റെ ഓഫീസുകളില്‍ ലഭിക്കും.  പൂരിപ്പിച്ച അപേക്ഷ രേഖകള്‍ സഹിതം മെയ് എട്ടിന് വൈകിട്ട് അഞ്ച് മണിക്കകം റീജിയണല്‍ ഓഫീസ്, ഏജന്‍സി ഫോര്‍ ഡവലപ്‌മെന്റ് ഓഫ് അക്വാകള്‍ച്ചര്‍, അഡാക്ക്, നോര്‍ത്ത് സോണ്‍, എരഞ്ഞോളി പി ഒ, തലശ്ശേരി- 670107 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0490 2354073.

 

ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി: പരീക്ഷ മെയ് 6ന്

പട്ടികവര്‍ഗ യുവതീ യുവാക്കള്‍ക്ക് ക്ലറിക്കല്‍ തസ്തികയില്‍ പരിശീലനം നല്‍കുന്നതിനായി നടപ്പാക്കി വരുന്ന ഓഫീസ് മാനേജ്‌മെന്റ് ട്രെയിനിങ് പ്രോഗ്രാമിന്റെ ഭാഗമായി ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ച് കോള്‍ലെറ്റര്‍ ലഭിച്ചവര്‍ക്കായി മെയ് ആറിന്  രാവിലെ 10 മണി മുതല്‍ 11.15 വരെ എഴുത്ത് പരീക്ഷ നടത്തുന്നു.  കണ്ണൂര്‍ ജി വി എച്ച് എസ് എസ് (സ്‌പോര്‍ട്‌സ്) ആണ് പരീക്ഷാ കേന്ദ്രം.  പങ്കെടുക്കുന്നവര്‍ ഫോട്ടോ പതിച്ച അഡ്മിഷന്‍ ടിക്കറ്റും അസ്സല്‍ തിരിച്ചറിയല്‍ രേഖയും സഹിതം രാവിലെ 9.30നകം പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകണം.  വൈകി വരുന്നവരെ  പരീക്ഷ എഴുതാന്‍ അനുവദിക്കില്ല.
ഫോണ്‍: 0497 2700357.

കുടുംബശ്രീ ഇവന്റ് മാനേജ്‌മെന്റ് ടീമുകള്‍ രൂപീകരിക്കുന്നു

കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ ജില്ലാ അടിസ്ഥാനത്തില്‍ വനിതകളുമട നേതൃത്വത്തില്‍ ഇവന്റ് മാനേജ്‌മെന്റ് ടീമുകള്‍ രൂപീകരിക്കുന്നു. ഇവന്റ് മാനേജ്‌മെന്റ് മേഖലയില്‍ സംരംഭം തുടങ്ങാന്‍ താല്‍പര്യമുള്ള 18നും 45നും ഇടയില്‍ പ്രായമുള്ള കുടുംബശ്രീ അംഗങ്ങള്‍, കുടുംബാംഗങ്ങള്‍, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ ആയ വനിതകള്‍ എന്നിവരെയാണ് തെരഞ്ഞെടുക്കുക.  താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 27  ന് രാവിലെ 10.30ന് കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നടക്കുന്ന ഓറിയന്റേഷന്‍ ക്ലാസില്‍ പങ്കെടുക്കണം.  ഫോണ്‍: 0497 2702080, 9539996705.

 

ശുചിത്വമിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരെ തെരഞ്ഞെടുക്കുന്നു

ജില്ലാ ശുചിത്വമിഷന്റെ വിവിധ കാമ്പയിനുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ശുചിത്വ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അറിവും താല്‍പര്യമുള്ള ബിരുദധാരികള്‍/തതുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കാമ്പയിന്‍ സംബന്ധിച്ച വിഷയങ്ങളില്‍ ക്ലാസുകള്‍  നടത്താനുള്ള കഴിവും സംഘാടന മികവും അഭികാമ്യം. സര്‍വീസില്‍ നിന്ന് വിരിച്ചവര്‍ക്കും അപേക്ഷിക്കാം.  താല്‍പ്പര്യമുള്ളവര്‍ പേര്, വയസ്, വിലാസം, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ സഹിതമുള്ള അപേക്ഷ ജില്ലാ കോ ഓര്‍ഡിനേറ്റര്‍, ശുചിത്വമിഷന്‍, കണ്ണൂര്‍-2 എന്ന വിലാസത്തില്‍ മെയ് അഞ്ചിനകം ലഭിക്കണം. sbmieckannur@gmail.com എന്ന ഇ മെയില്‍ വിലാസത്തിലേക്കും അപേക്ഷ അയക്കാം. ഫോണ്‍: 0497 2700078.

 

വെറ്ററിനറി ബിരുദധാരികളെ നിയമിക്കുന്നു

മൃഗസംരക്ഷണ വകുപ്പ് കണ്ണൂര്‍, എടക്കാട്, കൂത്തുപറമ്പ് ബ്ലോക്കുകളില്‍ വൈകീട്ട് ആറ് മുതല്‍ രാവിലെ ആറ് മണി വരെ വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനത്തിന് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി ബിരുദധാരികളെ നിയമിക്കുന്നു. രാത്രികാല മൃഗചികിത്സാ സേവനത്തിന് താല്‍പര്യമുള്ളവര്‍ കെവിസി രജിസ്‌ട്രേഷന്‍, ബിരുദം എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഏപ്രില്‍ 26ന് രാവിലെ 11 മണിക്ക് ജില്ലാ വെറ്ററിനറി ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2700267.

 

തോട്ടട ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം:  രണ്ടാംഘട്ട  രജിസ്‌ട്രേഷന്‍  26 വരെ

തോട്ടട ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ 2023 – 24 വര്‍ഷത്തെ എട്ടാം ക്ലാസ്സിലേക്കുളള രണ്ടാം ഘട്ട പ്രവേശനത്തിന് ഏപ്രില്‍ 26 വരെ അപേക്ഷിക്കാം.  ഇപ്പോള്‍ ഏഴാം ക്ലാസ്സ് പരീക്ഷ എഴുതിയ  ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും  അപേക്ഷിക്കാവുന്നതാണ് .  ഫോണ്‍: 9400006494, 9446973178, 9961488477.

 

അപേക്ഷ ക്ഷണിച്ചു

സി ഡിറ്റില്‍ ഈ അധ്യയന വര്‍ഷം തുടങ്ങുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, അക്കൗണ്ടിങ്, ഓഫീസ് ഓട്ടോമേഷന്‍, ഡാറ്റാ എന്‍ട്രി, ടാലി, ഡി ടി പി, എം എസ് ഓഫീസ് തുടങ്ങിയ കോഴ്‌സുകള്‍ക്ക് എസ് എസ് എല്‍ സി മിനിമം യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  എസ് സി, എസ് ടി, ബി പി എല്‍ വിഭാഗത്തില്‍പെട്ടവര്‍ക്ക് ലഭിക്കും. ഫോണ്‍: 9947763222.

 

പട്ടയകേസുകള്‍ മാറ്റി

ഏപ്രില്‍ 24, 26 തീയതികളില്‍ കലക്ടറേറ്റില്‍ വിചാരണ നടത്താനിരുന്ന കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയ കേസുകള്‍ യഥാക്രമം ജൂണ്‍ ആറ്, ഏഴ് തീയ്യതികളിലേക്ക് മാറ്റിയതായി  എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

 

വൈദ്യുതി മുടങ്ങും

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കണിശന്‍ മുക്ക്, നീര്‍ക്കടവ്, അരയ സമാജം   എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ 25 ചൊവ്വ രാവിലെ 7.15 മുതല്‍ 10 മണി വരെയും മീന്‍കുന്ന്, വലിയ പറമ്പ്, അയനിവയല്‍, വായ്പറമ്പ്, ശ്രീനാരായണ വായനശാല, പെരിയ കോവില്‍, പണ്ടാരത്തുംകണ്ടി, പുന്നക്കപ്പാറ ഒന്ന് ആന്റ് രണ്ട്, കൊട്ടാരത്തുംപാറ, ആക്ലിയത്ത് എന്നീ ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി  മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ കച്ചേരിക്കടവ്, മണിയറ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 25 ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും കാരക്കുണ്ട് ടവര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും പറവൂര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് ഒരു മണി മുതല്‍  വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പെരുമ്പ ഗാന്ധിമുക്ക്, കോറോം റോഡ്, രാജധാനി, ചിറ്റാരികൊവ്വല്‍, എ ബി സി പരിസരം, മുത്തപ്പന്‍ പരിസരം, ഫിഷ് മാര്‍ക്കറ്റ്, മരമില്ല് എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ 25 ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും
ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ ചോലക്കുണ്ടം, മണക്കാട്, പെരുംമ്പാറക്കടവ്, പെരിന്തലേരി, കീയച്ചാല്‍, ചെമ്പിലേരി എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ 25 ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും