എൻ്റെ കേരളം പ്രദർശന വിപണന മേളയുടെ രണ്ടാം ദിവസമായ ഇന്ന് (ചൊവ്വ) രാവിലെ 10 ന് മൃഗസംരക്ഷണ വകുപ്പിൻ്റെ നേതൃത്വത്തിൽ ‘കാലാവസ്ഥ വ്യതിയാനം മൃഗസംരക്ഷണ മേഖലയിലെ പ്രതിസന്ധികൾ’ എന്ന വിഷയത്തിൽ സെമിനാർ നടക്കും. റിട്ട. അസി. ഡയറക്ടർ ഡോ. അനിൽ സക്കറിയ വിഷയാവതരണം നടത്തും.

ഉച്ചയ്ക്ക് 2 ന് മണ്ണ് സംരക്ഷണ വകുപ്പിൻ്റെ നേതൃത്വത്തിൽ ‘മണ്ണ് സംരക്ഷണം, നീർത്തടാധിഷ്ഠിത വികസനം, മണ്ണിൻ്റെ ‘ എന്ന വിഷയത്തിൽ സെമിനാർ നടക്കും. മണ്ണ് സംരക്ഷണ ഓഫീസർ ഇ.കെ അരുൺ, സീനിയർ കെമിസ്റ്റ് പി. ആർ രഞ്ജിനി തുടങ്ങിയവർ വിഷയാവതരണം നടത്തും. വൈകീട്ട് 6.30 ന് സർഗ്ഗധാര മലപ്പുറം അണിയിച്ചൊരുക്കുന്ന ഇശൽ നൈറ്റും അരങ്ങേറും.