ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്‌റ്റേഡിയം ഗ്രൗണ്ടില്‍ ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ നടന്ന എന്റെ കേരളം 2023 പ്രദര്‍ശന വിപണന മേളയില്‍ നെല്ലിയാമ്പതി ഓറഞ്ച് ഫാമിന് 1,70,614 രൂപ വരുമാനം ലഭിച്ചു. മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളായ പാഷന്‍ഫ്രൂട്ട്, പാഷന്‍ഫ്രൂട്ട് ജെല്ലി, ഓറഞ്ച്, ഗൂസ്ബെറി, മാങ്ങ, ക്യാരറ്റ്, പേരയ്ക്ക സ്‌ക്വാഷുകള്‍, നെല്ലിക്ക, കണ്ണിമാങ്ങ അച്ചാറുകള്‍, ഓര്‍ക്കിഡ്, എയര്‍പ്ലാന്റ്, പാഷന്‍ഫ്രൂട്ട്, നാരങ്ങ തൈകള്‍ തുടങ്ങിയവയാണ് മേളയില്‍ വില്‍പ്പനയ്ക്കായി ഉണ്ടായിരുന്നത്. ഉല്‍പ്പന്നങ്ങളില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുണ്ടായിരുന്നത് പാഷന്‍ഫ്രൂട്ട് സ്‌ക്വാഷിനും ഓറഞ്ച് സ്‌ക്വാഷിനുമായിരുന്നു.
