വമ്പിച്ച വില കുറവില്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ അവസരമൊരുക്കുകയാണ് എന്റെ കേരളം സപ്ലൈകോ എക്‌സ്പ്രസ് മാര്‍ട്ട്. എഫ്.എംസിജി ഉൽപ്പന്നങ്ങള്‍ക്കും സപ്ലൈകോയുടെ ശബരി ഉത്പന്നങ്ങള്‍ക്കും വന്‍ വിലക്കിഴവും ആകര്‍ഷകമായ ഓഫറുകളുമാണിവിടെ. ശബരി ഹോട്ടല്‍ ബ്ലെന്‍ഡ് തേയില 500 ഗ്രാം വാങ്ങിയാല്‍ ശബരി എസ് എഫ് ഡി തേയില 250 ഗ്രാം സൗജന്യമായി നല്‍കും. ശബരി ഗോള്‍ഡ് തേയില 250 ഗ്രാം വാങ്ങിയാല്‍ ശബരി എസ് എഫ് ഡി 100ഗ്രാം സൗജന്യമാണ്. രണ്ട് ലിറ്റര്‍ ശബരി വെളിച്ചെണ്ണയോടൊപ്പം ഒരു ലിറ്റര്‍ ശബരി വെളിച്ചെണ്ണ സൗജന്യമായി ലഭിക്കുന്നത് സ്റ്റാളിലെ പ്രധാന ആകര്‍ഷണമാണ്. ശബരി ഉൽപ്പന്നങ്ങൾ കൂടാതെ നൂഡില്‍സ്, ടൂത്ത്‌പേസ്റ്റ്, തേന്‍, സോപ്പുപ്പൊടി, സോപ്പ്, പെര്‍ഫ്യൂം, നെയ്യ്, ബൂസ്റ്റ്, ഹോര്‍ലിക്‌സ് തുടങ്ങി 40 ല്‍ അധികം ഉല്‍പന്നങ്ങള്‍ മാര്‍ട്ടില്‍ ലഭ്യമാണ്. എഫ് എം സി ജി സാധനങ്ങള്‍ക്കും വിലക്കുറവുണ്ട്. രാവിലെ 10.30 മുതല്‍ രാത്രി എട്ടുവരെ എക്‌സ്പ്രസ് മാര്‍ട്ട് പ്രവര്‍ത്തിക്കും. ഫീഡ്ബാക്ക് പൂരിപ്പിച്ച് നല്‍കുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ ഒരു സ്വര്‍ണ്ണനാണയം സമ്മാനമായി നേടാനും സപ്ലൈകോ അവസരമൊരുക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടുബന്ധിച്ചാണ് സപ്ലൈകോ ആധുനിക ഔട്ട്‌ലെറ്റ് മേളയില്‍ സജ്ജമാക്കിയത്.