സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി 2023 മെയ് 12 മുതൽ 18 വരെ ബീച്ചിൽ നടത്തുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചരണാർത്ഥം ഇന്ന്‌  (ഏപ്രിൽ 28 ) നഗരത്തിൽ സൈക്കിൾ റാലിയും ഫ്ലാഷ്മോബും സംഘടിപ്പിക്കുന്നു. സൈക്കിൾ റാലി വൈകീട്ട് 4.30 ന് സിഎസ്ഐ ഗ്രൗണ്ടിൽ തുടങ്ങി മാനാഞ്ചിറ ചുറ്റി ഓവർ ബ്രിഡ്ജ് വഴി ബീച്ചിൽ സമാപിക്കും. തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഫ്ലാഗ് ഓഫ് ചെയ്യും. ലിന്റോ ജോസഫ് എം എൽ എ, ജില്ലാ കലക്ടർ എ ഗീത, ജില്ലാ വികസന കമ്മീഷണർ എം എസ് മാധവിക്കുട്ടി തുടങ്ങിയവർ സംബന്ധിക്കും. സൈക്കിൾ റാലിയിൽ ജില്ലയിലെ വിവിധ സൈക്കിൾ ക്ലബ്ബുകൾ പങ്കെടുക്കും. തുടർന്ന് കോളേജ് വിദ്യാർഥികൾ പങ്കെടുക്കുന്ന ഫ്ലാഷ് മോബ് ബീച്ചിൽ അരങ്ങേറും.