സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള കണ്ണൂര്‍ ജില്ലാ ശിശുക്ഷേമ സമിതി ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. കലക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ എ ഡി എം കെ കെ ദിവാകരന്‍ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. എട്ട് അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് നിലവില്‍ വന്നത്.
ഭാരവാഹികള്‍: എന്‍ ടി സുധീന്ദ്രന്‍ (വൈസ് പ്രസിഡണ്ട്), കെ എം രസില്‍ രാജ് (സെക്രട്ടറി), യു കെ ശിവകുമാരി (ജോയന്റ് സെക്രട്ടറി), വിഷ്ണു ജയന്‍ (ട്രഷറര്‍). എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: സി അശോക് കുമാര്‍, ടി ലതേഷ്, വി പ്രവീണ്‍, ടി വി രഞ്ജിത്.
മൂന്ന് വര്‍ഷമാണ് സമിതിയുടെ കാലാവധി. ശിശുക്ഷേമ സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് പി സുമേശന്‍ മാസ്റ്റര്‍, വനിതാ ശിശു വികസന ഓഫീസര്‍ ഡീന ഭരതന്‍, ശിശു സംരക്ഷണ ഓഫീസര്‍ കെ വി രജിഷ എന്നിവര്‍ പങ്കെടുത്തു.