ആവലാതികളില്ലാതെ നിറപുഞ്ചിരിയോടെയാണ് പട്ടയത്തിനായി ബീവാത്തുമ്മ തലപ്പിള്ളി അദാത്തിലെത്തിയത്. രാധാകൃഷ്ണൻ മന്ത്രിയോട് മോനേ ഇത് നീ നോക്കിയേ, ബാക്കി കാര്യത്തിന് ഞാൻ കലക്ട്രേറ്റിൽ പോയ്‌ക്കോണ്ട്… എന്ന് പറഞ്ഞപ്പോൾ സദസ്സും മന്ത്രിയും ഒന്ന് ചിരിച്ചു. കലക്ടറേറ്റിൽ ഞാൻ വരുമെന്ന് കലക്ടർ കൃഷ്ണ തേജയുടെ കവിളിൽ തട്ടി ഉമ്മ പറഞ്ഞപ്പോൾ കലക്ടറും ചിരിച്ചു.

സ്ഥിരതാമസക്കാരിയായ ബീവാത്തു താമസസ്ഥലത്തിന്റെ വീടിന്റെ പട്ടയത്തിനായാണ് വന്നത്. കുമരനെല്ലൂർ വില്ലേജിലെ മൂന്ന് സെന്റ് ഭൂമിയാണ് ഉമ്മയുടേത്. പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ മന്ത്രി കെ രാധാകൃഷ്ണൻ ഉദ്യേഗസ്ഥർക്ക് നിർദേശം കൊടുത്തു. ഒട്ടും നിരാശയില്ലാതെ മന്ത്രിയോടും കലക്ടറോടും കണ്ട് കാര്യം പറഞ്ഞ് അതേ പുഞ്ചിരിയോടെ ഉമ്മ മടങ്ങി.