ഭിന്നശേഷിക്കാര്‍ക്കായുള്ള അവകാശ നിയമം സംബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി സബ് ജഡ്ജ് എം.പി ഷൈജല്‍ ഉദ്ഘാടനം ചെയ്തു. എ.ഡി.എം സി മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് സാമൂഹ്യനീതി വകുപ്പിന്റെയും സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചത്. ഭിന്നശേഷി അവകാശ നിയമം-2016 എന്ന വിഷയത്തില്‍ സി.ആര്‍.സി ഡയറക്ടര്‍ ഡോ.റോഷന്‍ ബിജിലി ക്ലാസ് നയിച്ചു.
ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍, നൈപുണ്യവികസനം, തൊഴില്‍, സാമൂഹ്യ സുരക്ഷിതത്വം, സര്‍ക്കാരിന്റെ ചുമതലകള്‍ ,കര്‍ത്തവ്യങ്ങള്‍ തുടങ്ങിയ ഭിന്നശേഷി അവകാശ നിയമത്തിന്റെ വിവിധ വശങ്ങള്‍ എന്നിവയെക്കുറിച്ചും ക്ലാസെടുത്തു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അഷ്‌റഫ് കാവില്‍, ജൂനിയര്‍ സൂപ്രണ്ട് നിഷാന്ത് സി.വി എന്നിവര്‍ സംസാരിച്ചു. വിവിധ വകുപ്പ് മേധാവികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.