സെറിബ്രൽ പാൾസി ബാധിതയായ മകളുടെ പേരിൽ ആശ്വാസ കിരണം പദ്ധതി വഴി ലഭിക്കേണ്ട ധനസഹായം ലഭിക്കുന്നില്ലെന്ന പരാതിയുമായാണ് മാറഞ്ചേരി സ്വദേശി അണ്ടിപ്പാട്ടിൽ മുഹമ്മദ് പൊന്നാനിയിലെ അദാലത്തിലെത്തിയത്. 2015 മുതൽ അപക്ഷ നൽകി കാത്തിരിക്കുകയാണെന്ന് 74 കാരനായ ഇദ്ദേഹം മന്ത്രി വി. അബ്ദുറഹിമാനെ അറിയിച്ചു. പരാതി പരിശോധിച്ച മന്ത്രി ഉദ്യോഗസ്ഥരിൽ നിന്നും ബന്ധപ്പെട്ട വിഷയത്തിൽ വിശദീകരണം തേടി. തുടർന്ന് ആശ്വാസ കിരണം വഴി കുട്ടിയുടെ അമ്മയായ സഫീസയ്ക്ക് തുക നൽകണമെന്ന് മന്ത്രി നിർദേശിച്ചു.
ശാരീരിക- മാനസിക വെല്ലുവിളി നേരിടുന്നവരും കിടപ്പിലായവരും ദൈനംദിന കാര്യങ്ങൾക്ക് പരസഹായം വേണ്ടവർക്കുമുള്ള ആശ്വാസകിരണം പദ്ധതി വഴി രോഗിയുടെ സഹായിക്കാണ് ധനസഹായം നൽകുന്നത്.