ഗുരുവായൂരിൽ നടന്ന ചാവക്കാട് താലൂക്കുതല കരുതലും കൈത്താങ്ങും അദാലത്തിൽ 11 റേഷൻ കാർഡുകൾ വിതരണം ചെയ്തു. മുൻഗണനാ വിഭാഗത്തിൽപ്പെട്ട എട്ട് റേഷൻ കാർഡുകളും ചികിത്സാ സഹായ മുൻഗണനാ വിഭാഗത്തിൽപെട്ട മൂന്നു കാർഡുകളുമാണ് വിതരണം ചെയ്തത്. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ, പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു, ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ എന്നിവർ ചേർന്ന് കാർഡുകളുടെ വിതരണം നിർവഹിച്ചു.
ഗുരുതര രോഗങ്ങൾ മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങൾക്കാണ് കാർഡുകൾ വിതരണം ചെയ്തത്. സൗമ്യ, റുബീന, കുഞ്ഞിമോൾ, സുബൈദ, സരോജിനി, ആമിനു, എൽസി, ജമീല എന്നിവർക്ക് മുൻഗണനാ കാർഡുകളും ജമീല, സുഹറ, ജസീല എന്നിവർക്ക് ചികിത്സാവശ്യത്തിനുള്ള മുൻഗണന കാർഡുകളും വിതരണം ചെയ്തു.
വീട്ടുനമ്പർ ഇല്ലാത്ത രണ്ട് വീടുകൾക്ക് റേഷൻകാർഡ് അനുവദിക്കുന്നതിനും മൂന്ന് റേഷൻകാർഡുകൾ മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തി നൽകുന്നതിനും ഉത്തരവായി.
താലൂക്ക് സപ്ലൈ ഓഫീസർ സൈമൺ ജോസ്, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ സാവിത്രി അമ്മ, റേഷൻ ഇൻസ്‌പെക്ടർമാരായ കെ എം ഉഷ, റീന വർഗീസ്, കെ എൻ ബിനി, കെ ആർ ബിനി തുടങ്ങിയവർ റേഷൻ കാർഡ് അനുവദിക്കുന്നതത് ബന്ധപെട്ടുള്ള നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി.