ഭിന്നശേഷിക്കാരനായ കടുകപീടികയിൽ വീട്ടിൽ റസാഖിന് മുച്ചക്ര വാഹനം ഉറപ്പാക്കി ചാവക്കാട് താലൂക്ക്തല കരുതലും കൈത്താങ്ങും അദാലത്ത്. ഹൃദയ സംബന്ധമായ ശസ്ത്രക്രിയ നടത്തുന്നതിനായി ആശുപത്രി ചികിത്സയിലായിരുന്നതിനാൽ മുച്ചക്ര വാഹനം ലഭിക്കുന്നതിന് പഞ്ചായത്തിൽ അപേക്ഷ നൽകാൻ റസാഖിന് കഴിഞ്ഞില്ല. തുടർന്നാണ് കരുതലായി അദാലത്ത് വഴിയൊരുക്കിയത്. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു അദാലത്തിലെത്തിയ റസാക്കിന് മുച്ചക്ര വാഹനം നൽകാൻ നിർദ്ദേശിച്ചു.
അസുഖ ബാധിതനായ റസാഖിനെയും വയോധികയായ മാതാവിനെയും പരിചരിക്കേണ്ടതിനാൽ റസാഖിന്റെ ഭാര്യ ഷാജിതയും ജോലിയക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്. സർക്കാർ നൽകുന്ന പെൻഷൻ കൊണ്ടാണ് ഈ കുടുംബത്തിന്റെ ജീവിതം മുന്നോട്ടു പോകുന്നത്.