ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥി പ്രവേശനത്തിനായി ജൂൺ രണ്ട് മുതൽ ഒമ്പത് വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. ട്രയൽ അലോട്ട്മെന്റ് ജൂൺ 13 നുംആദ്യ അലോട്ട്മെന്റ് ജൂൺ 19 നും നടക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റ് തീയതി ജൂലൈ 1 ആണ്.
മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിലും പ്രവേശനം ഉറപ്പാക്കി ജൂലൈ അഞ്ചിന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും. മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി ആഗസ്ത് 4 ന് പ്രവേശന നടപടികൾ പൂർത്തിയാക്കും.